ഹണി റോസിന് ഫാഷൻ വീക്ക് സ്‌റ്റൈൽ ഐക്കൺ പുരസ്‌കാരം
പ്രയാഗ മാർട്ടിന് ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ പുരസ്‌കാരം
കൊച്ചി: മാറുന്ന ഫാഷൻ സങ്കൽപ്പങ്ങളുടെ പുതുമ സമ്മാനിച്ച് കൊച്ചിക്ക് ആഘോഷ രാവൊരുക്കിയ ലുലു ഫാഷൻ വീക്കിന് സമാപനം. എട്ടാം പതിപ്പിന്റെ അവസാന ദിനം താരനിശയിൽ ഈ വർഷത്തെ ഫാഷൻ സ്‌റ്റൈൽ ഐക്കണായി നടി ഹണി റോസിനെ തിരഞ്ഞെടുത്തു. പ്രൈഡ് ഒഫ് കേരള പുരസ്‌കാരം മലയാളി ക്രിക്കറ്റ് താരവും രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന്റെ ക്യാപ്‌ടനുമായ സച്ചിൻ ബേബിയും ഏറ്റുവാങ്ങി. ലുലു ഫാഷൻ വീക്ക് ബോൾഡ് ആൻഡ് ബ്യൂട്ടി പുരസ്‌കാരം പ്രയാഗ മാർട്ടിനാണ്. നടൻ വിനയ് ഫോർട്ട് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ലുലു ഫാഷൻ വേദിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഹണി റോസ് പറഞ്ഞു.
ലുലു കൊച്ചി റീജിയണൽ ഡയറക്ടർ സാദിഖ് ഖാസിം, ലുലു ഇന്ത്യ മീഡിയ മേധാവി എൻ.ബി സ്വരാജ്, ലുലു ഹൈപ്പർമാർക്കറ്റ്‌സ് ഇന്ത്യ ജനറൽ മാനേജർ സുധീഷ് നായർ, എച്ച്.ആർ ഹെഡ് അനൂപ് മജീദ്, ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, കാറ്റഗറി മാനേജർ ഷേമ സാറ, സെൻട്രൽ ബയ്യേഴ്‌സായ കെ.ആർ ജിനു, ടിനു ജെസി പോൾ എന്നിവർ പങ്കെടുത്തു.
നാല് ദിവസങ്ങളിലായി 30 ലധികം ഷോകളാണ് ഫാഷൻ വീക്കിന്റെ ഭാഗമായത്. ലോകോത്തര ബ്രാൻഡുകൾക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകൾ അണിനിരന്നു. കുഞ്ചാക്കോ ബോബൻ, സണ്ണി വെയിൻ, വിനയ് ഫോർട്ട് , ആൻസൺ പോൾ, കൈലാഷ്, ബിബിൻ ജോർജ്, ഹേമന്ദ് മേനോൻ, റിയാസ് ഖാൻ, ധ്രുവൻ, മറീന മൈക്കിൾ കുരിശിങ്കൽ, സാധിക വേണുഗോപാൽ എന്നിവരും റാംപിൽ ചുവടുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |