ഗോവ: എൻ.ഐ.ഡി.സി.സി ഹെൽപ് സെന്ററിനൊപ്പം ഐ.സി.എൽ ഫിൻകോർപ്പിന്റെ റീജിയണൽ ഓഫീസിന്റെയും അഞ്ച് പുതിയ ശാഖകളുടെയും ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിർവഹിച്ചു. ഐ.സി.എൽ ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ, സി.ഇ.ഒ ഉമ അനിൽകുമാർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത്, സി.എഫ്.ഒ മാധവൻകുട്ടി തേക്കേടത്ത്, എച്ച്.ആർ ഹെഡ് സാം എസ്. മാലിയേക്കൽ എന്നിവർ പങ്കെടുത്തു. പഞ്ചിമിലുള്ള റീജിയണൽ ഓഫീസിന് പുറമെ, പഞ്ചിം, മർഗാവോ, വാസ്‌കോ, മപുസ പോണ്ട എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകൾ തുറന്നിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് അനാഥരായ 100 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സഹായമുൾപ്പടെ ചെലവുകൾ ഏറ്റെടുത്തു. സ്ത്രീകളുടെ ഉന്നമനത്തിനായി 25 തയ്യൽ മഷീനുകൾ, 500 റൈസ് കിറ്റുകൾ എന്നിവ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |