കൊച്ചി: എൽ.ഐ.സി മ്യൂച്വൽ ഫണ്ട് പുതു തലമുറ നിക്ഷേപകർക്കായി അഞ്ചു പദ്ധതികൾ പുനരവതരിപ്പിച്ചു. എൽ.ഐ.സി എം.എഫ് ഫോക്കസ്ഡ് ഫണ്ട്, എൽ.ഐ.സി എം.എഫ് വാല്യൂ ഫണ്ട്, എൽ.ഐ.സി എം.എഫ് സ്‌മോൾ കാപ് ഫണ്ട്, എൽ.ഐ.സി എം.എഫ് മൾട്ടി അസെറ്റ് അലോക്കേഷൻ ഫണ്ട്, എൽ.ഐ.സി എം.എഫ് ഡിവിഡന്റ് യീൽഡ് ഫണ്ട് എന്നിവയാണ് അഞ്ചു ഫണ്ടുകൾ.
വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് നവീന നിക്ഷേപ തന്ത്രങ്ങളോടെ പുനരവതരിപ്പിക്കുന്ന ഈ ഫണ്ടുകൾ കൂടുതൽ വളർച്ചാ സാദ്ധ്യതയും മെച്ചപ്പെട്ട പ്രകടനവും കാഴ്ച വെക്കുന്നതിനാൽ വ്യത്യസ്തമായ ധന ആവശ്യങ്ങളുള്ള പുതിയ തലമുറ നിക്ഷേപകർക്ക് തീർത്തും അനുയോജ്യമായിരിക്കുമെന്ന് എൽ.ഐ.സി എം.എഫ് മ്യൂച്വൽ ഫണ്ട് എ.എം.സി ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ യോഗേഷ് പാട്ടീൽ പറഞ്ഞു.
2025 ഏപ്രിലിലെ കണക്കുകൾ പ്രകാരം 15 ഇക്വിറ്റി ഫണ്ടുകളും 9 ഡെറ്റ് ഫണ്ടുകളും 6 ഹൈബ്രിഡ് ഫണ്ടുകളും 10 ഇ.ടി.എഫുകളും ഉൾപ്പടെ 41 ഫണ്ടുകളാണ് എൽ.ഐ.സി മ്യൂച്വൽ ഫണ്ട് കൈകകാര്യം ചെയ്യുന്നത്. പ്രതിമാസം 100 കോടിയിലേറെ രൂപയുടെ എസ്.ഐ.പി വരവുണ്ട്. 2025 മാർച്ച് മാസം 33,854 കോടിരൂപയുടെ ആസ്തികളാണ് എൽ.ഐ.സി മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്തിരുന്നതെങ്കിൽ 2025 ഏപ്രിൽ മാസമാപ്പോൾ ഇത് 11 ശതമാനം വളർന്ന് 37,554 കോടി രൂപയുടേതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |