കൊച്ചി : കേരളത്തിലെ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന ഫുഡ് ടെക് കേരള 2025 കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമായി. ഭക്ഷ്യസംസ്‌കരണ മേഖലയിലെ ഉത്പാദകർ, ഉപഭോക്താക്കൾ. സംരംഭകർ എന്നിവരെ ഒരൊറ്റ വേദിയിൽ അണിനിരത്തുകയാണ് ഫുഡ് ടെക് കേരളയുടെ ലക്ഷ്യം.
പ്രദർശനത്തിൽ പി.എം.എഫ്.എം.ഇ ഗുണഭോക്താക്കളുടെ സ്റ്റാളുകൾ കൂടാതെ ഭക്ഷ്യ സംസ്‌കരണത്തിനുള്ള സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ, ഭക്ഷ്യ ഉത്പന്നങ്ങളുടെ ചില്ലറ വിൽപ്പന, ബ്രാൻഡിംഗ്, പാക്കേജിംഗ് തുടങ്ങിയവയുമുണ്ട്.
ഭക്ഷ്യ സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് സാങ്കേതികവിദ്യയുടെ എല്ലാ സാദ്ധ്യതകളും പരിചയപ്പെടാൻ ഇവിടെ അവസരമുണ്ട്. ഭക്ഷ്യ പാക്കേജിംഗ് സൊല്യൂഷനുകൾ, ലേബലിംഗ്, ബ്രാൻഡിംഗ് ഉപകരണങ്ങൾ, ഉണക്കൽ, പാക്കിംഗ് യന്ത്രങ്ങൾ തുടങ്ങി നിരവധി ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങളും സാങ്കേതികവിദ്യകളും പ്രദർശനത്തിനുണ്ട്. കാര്യക്ഷമവും സുസ്ഥിരവുമായ പാക്കേജിംഗിനുള്ള ഫുഡ് പാക്കേജിംഗ് മെഷിനറികൾ, ഉത്പ്പന്ന ദൃശ്യപരത വർദ്ധിപ്പിക്കുന്നതിനുള്ള ലേബലിംഗ്ബ്രാൻഡിംഗ് ഉപകരണങ്ങൾ, ഭക്ഷ്യ ഗുണനിലവാരം സംരക്ഷിക്കുന്നതിനുള്ള കൂളിംഗ്, ഫ്രീസിംഗ് സൗകര്യങ്ങൾ, നിർജ്ജലീകരണം, സംരക്ഷണം എന്നിവയ്ക്കുള്ള ഡ്രൈയിംഗ് മെഷിനറികൾ, കാര്യക്ഷമവും ശുചിത്വമുള്ളതുമായ പാക്കേജിംഗിനുള്ള പാക്കിംഗ് ഉപകരണങ്ങൾ തുടങ്ങിയ ഇവിടെ പ്രദർശിപ്പിക്കുന്നു. ചെറുകിട ഭക്ഷ്യ സംസ്‌ക്കരണത്തിനാവശ്യമായ എല്ലാത്തരം ഉപകരണങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാണ്.
ചെറുകിട ഭക്ഷ്യ സംസ്‌കരണ ബിസിനസുകൾക്ക് ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വ്യവസായ വിദഗ്ദ്ധർ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരുമായി ബന്ധപ്പെടുന്നതിനുമുള്ള ഒരു വേദിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |