കൊച്ചി: സംസ്ഥാനത്ത് കൊമേഴ്‌സ് വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ സൈലം കൊമേഴ്‌സ് പ്രോയിലേക്ക് സ്‌കോളർഷിപ്പോടെ സി.എ, സി.എം.എ, എ.സി.സി.എ കോഴ്‌സുകളിൽ ചേരാൻ അവസരമൊരുങ്ങുന്നു. മെയ് 31ന് പെരിന്തൽമണ്ണ,
കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും ജൂൺ രണ്ടിന് എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ കേന്ദ്രങ്ങളിലും സ്‌കോളർഷിപ്പ് പരീക്ഷ നടക്കും. പ്ലസ് ടു വിൽ സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് പഠിച്ച വിദ്യാർത്ഥികൾക്കും ഡിഗ്രിക്കാർക്കും പങ്കെടുക്കാം. +2 വിദ്യാർത്ഥികൾക്ക് പഠിച്ച കോഴ്‌സിന്റെ രീതിയിലും, ഡിഗ്രി വിദ്യാർഥികൾക്ക് അപ്‌റ്റിറ്റ്യൂഡ് ടെസ്റ്റ് മോഡലിലും പരീക്ഷ നടത്തും. മികച്ച വിജയം നേടുന്നവർക്ക് 100 ശതമാനം വരെ സ്‌കോളർഷിപ്പോടെ കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾ സൈലം ക്യാമ്പസിൽ പഠിക്കാം.
വിവരങ്ങൾക്ക് 8129 800 100 എന്ന നമ്പറിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |