കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്കൽ,ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി ഗാർഡ് അത്യാധുനിക ലക്‌സ്‌ക്യുബ് വാട്ടർ ഹീറ്റർ വിപണിയിൽ അവതരിപ്പിച്ചു. ലക്‌സ്‌ക്യുബ്, ലക്‌സ്‌ക്യുബ് ടി.ജി, ലക്‌സ്‌ക്യുബ് സ്മാർട്ട് എന്നീ മോഡലുകളിൽ പുറത്തിറക്കുന്ന വാട്ടർ ഹീറ്റർ അഡ്വാൻസ്ഡ് തെർമോക്‌ളയിൻ സാങ്കേതികവിദ്യ (ചൂടും തണുപ്പും തരം തിരിക്കുന്ന സാങ്കേതികവിദ്യ) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ആകർഷകമായ ഡിസൈനോടെ പുറത്തിറങ്ങുന്ന ഈ വാട്ടർ ഹീറ്ററുകൾക്ക് സാധാരണ വാട്ടർ ഹീറ്ററുകളെക്കാൾ 38 ശതമാനം അധികം ചൂട് വെള്ളം നല്കാൻ സാധിക്കും. വി ഗാർഡിന്റെ സിക്കിമിലുള്ള പ്ലാന്റിലാണ് ലക്‌സ്‌ക്യുബ് വാട്ടർ ഹീറ്റർ മോഡലുകൾ നിർമ്മിച്ചത്. വി ഗാർഡ് സ്മാർട്ട് ആപ്ളിക്കേഷൻ ഉപയോഗിച്ച് വാട്ടർ ഹീറ്റർ നിയന്ത്രിക്കാം. ആമസോൺ അലക്‌സ, ഗൂഗിൾ ഹോം എന്നിവ വഴിയും ലോകത്തെവിടെ നിന്നും പ്രവർത്തിപ്പിക്കാം. സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുൻഗണന നൽകുന്നതാണ് ലക്‌സ്‌ക്യുബ് വാട്ടർ ഹീറ്റർ മോഡലുകൾ.
ചൂടിന്റെ അളവ് അറിയുന്നതിനും ക്രമീകരിക്കുന്നതിനുമായി ളക്‌സ് ഗ്ലോ പ്രൊ ഇന്ദികേശൻ സിസ്റ്റമാണ് വാട്ടർ ഹീറ്ററുകൾക്കുള്ളത്.
ആധുനിക ജീവിത നിലവാരത്തെ പുനർനിവചിക്കുന്നതാണ് ലക്‌സ്‌ക്യുബ് വാട്ടർ ഹീറ്ററുകളെന്ന് വി ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |