
കൊച്ചി: വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതോടെ യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങൾക്ക് ഇൻഡിഗോ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പീറ്റർ എൽബേർസ് ഇന്നലെ ഖേദം പ്രകടിപ്പിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇന്നലെ പോസ്‌റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ ഇൻഡിഗോ സർവീസുകൾ സാധാരണ നിലയിലായെന്നും പ്രവർത്തനം സ്ഥിരതയിലാണെന്നും പീറ്റർ എൽബേർസ് അവകാശപ്പെട്ടു. പ്രതിസന്ധി കാലയളവിൽ ഉപഭോക്താക്കൾക്ക് പ്രതീക്ഷിച്ച സേവനം നൽകാനായില്ലെന്നും അവർ നേരിട്ട അസൗകര്യങ്ങളിൽ ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രം നടപടി തുടങ്ങി
രാജ്യമൊട്ടാകെ വിമാനത്താവളങ്ങളിലുണ്ടായ കൂട്ടക്കുഴപ്പങ്ങളുടെ പേരിൽ കേന്ദ്ര സർക്കാർ ഇൻഡിഗോയ്ക്കെതിരെ നടപടികൾ ആരംഭിച്ചു. ഇൻഡിഗോയുടെ ശീതകാല ഷെഡ്യൂളിലെ വിമാനങ്ങളുടെ എണ്ണം അഞ്ച് ശതമാനം കുറയ്ക്കാൻ ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ തീരുമാനിച്ചു. പ്രതിദിനം 2,200 ആഭ്യന്തര, വിദേശ സെക്‌ടറുകളിലാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. അതിനാൽ ഓരോ ദിവസവും 110 വിമാനങ്ങൾ കുറയാൻ കേന്ദ്ര നടപടി ഇടയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |