
കൊച്ചി: ഫെഡറൽ ബാങ്ക് ശാഖകളുടെ എണ്ണം 1600 കടന്നു. ന്യൂഡൽഹി മാനസരോവർ ഗാർഡനിലെ 1600-ാം ശാഖയുടെ ഉദ്ഘാടനം ഡെൽഹി ആഭ്യന്തര മന്ത്രി ആശിഷ് സൂദ് നിർവഹിച്ചു. ഉപഭോക്തൃ കേന്ദ്രീകൃത ബാങ്കിംഗ് പ്രവർത്തനങ്ങളിലൂടെ വടക്കേ ഇന്ത്യയിൽ സ്വാധീനം ശക്തിപ്പെടുത്താനാണ് ലക്ഷ്യം. മോത്തി നഗർ എം.എൽ.എ ഹരീഷ് ഖുറാന എ.ടി.എം കം സി.ഡി.എമ്മിന്റെയും മുൻ എം.എൽ.എ സുഭാഷ് സച്ച്‌ദേവ സ്‌ട്രോംഗ് റൂമിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
ബിസിനസ് പ്രവർത്തനങ്ങളിൽ വളർച്ച കൈവരിക്കാൻ പുതിയ ശാഖയിലൂടെ സാധിക്കുമെന്ന് കൺസ്യൂമർ ബാങ്കിംഗ് വിഭാഗം നാഷണൽ ഹെഡ് വിരാട് ദിവാൻജി പറഞ്ഞു.
ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ന്യുഡൽഹി സോണൽ മേധാവിയും ആർ. വിനോദ് കുമാർ സന്നിഹിതനായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |