
കൊച്ചി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്(പി.എൻ.ബി) കാഴ്ചപരിമിതിയുള്ള ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ബ്രെയിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ നടന്ന ചടങ്ങിലാണ് കാർഡ് പുറത്തിറക്കിയത്. അന്താരാഷ്ട്ര പാരാ ബാഡ്‌മിന്റൺ താരം മുന്ന ഖാലിദ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ഭിന്നശേഷിക്കാർക്ക് കൂടുതൽ സേവങ്ങൾ ഉറപ്പുവരുത്തുന്നതിൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ അശോക് ചന്ദ്ര പറഞ്ഞു. അടുത്ത വർഷം ബഹ്‌റൈനിൽ നടക്കുന്ന പാരാ ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മുന്ന ഖാലിദിനെ ബാങ്ക് സ്‌പോൺസർ ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |