കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്‌കോർപിയോ എൻ മോഡലിൽ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (അഡാസ്) അവതരിപ്പിച്ചു. പ്രീമിയം ഇസഡ് 8 ശ്രേണിയെ ആകർഷകവും എളുപ്പത്തിൽ ലഭ്യവുമാക്കുന്നതിന് പുതിയ വകഭേദവും അവതരിപ്പിച്ചു.
സുരക്ഷയിലും സാങ്കേതികവിദ്യയിലും പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നതാണ് ലെവൽ 2 അഡാസ്. ഫോർവേഡ് കൊളിഷൻ വോണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ വിത്ത് സ്റ്റോപ്പ് ആൻഡ് ഗോ, സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാണിംഗ്, ട്രാഫിക് സൈൻ റെക്കഗ്‌നിഷൻ, ഹൈ ബീം അസിസ്റ്റ് തുടങ്ങിയവയാണ് സവിശേഷതകൾ.
സ്‌കോർപിയോ എൻ അഡാസിൽ സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിൾ സ്റ്റാർട്ട് അലർട്ട് തുടങ്ങിയ സവിശേഷ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ലിമിറ്റ് അസിസ്റ്റ് ഓരോ റോഡിലെയും വേഗത പരിധിക്ക് അനുസരിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു. അഡാപ്ടീവ് ക്രൂയിസ് കൺട്രോൾ മോഡിൽ ബട്ടൺ അമർത്തുമ്പോൾ വേഗതപരിധിക്ക് അനുസരിച്ച് ക്രൂയിസ് വേഗത ക്രമീകരിക്കാൻ സഹായിക്കുന്നു.
ഇസഡ് 8, ഇസഡ് 8എൽ വേരിയന്റുകൾക്കിടയിൽ പുതുതായി അവതരിപ്പിച്ച ഇസഡ് 8ടി വേരിയന്റ് സ്‌കോർപിയോ എനിന്റെ പ്രീമിയം ഇസഡ് 8 ശ്രേണിക്ക് കരുത്ത് പകരുന്നു.
പ്രത്യേകതകൾ
ആർ 18 ഡയമണ്ട്കട്ട് അലോയ് വീലുകൾ, 12 സ്പീക്കർ ഓഡിയോ സിസ്റ്റം, ഫ്രണ്ട് ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 6വേ പവർഡ് ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (ഇ.പി.ബി), വെൻറിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോഡിമ്മിംഗ് ഐ.ആർ.വി.എം എന്നിവയുൾപ്പെടെ പ്രീമിയം ഫീച്ചറുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |