കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ജൂണിൽ 4,29,147 യൂണിറ്റുകൾ വിറ്റഴിച്ചു. 3,88,812 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ച കമ്പനി 40,335 കയറ്റുമതി നേടി.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മൊത്തം വിൽപ്പന 13,75,120 യൂണിറ്റുകളാണ്. 12,28,961 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 1,46,159 വിദേശത്തും വിറ്റഴിച്ചു. അതേസമയം മുൻവർഷത്തേക്കാൾ ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 17.3 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ മാസം ഹോണ്ട എക്‌സ്.എൽ 750 ട്രാൻസ്‌ലാപ്പ് എന്ന പുതിയ മോഡൽ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു.
രാജ്യവ്യാപകമായി നിരവധി പരിപാടികളിലൂടെ ഹോണ്ട പരിസ്ഥിതി വാരാഘോഷം സംഘടിപ്പിച്ചു. ഡീലർഷിപ്പ് സന്ദർശിച്ചവർക്ക് തൈകൾ വിതരണം ചെയ്യുക, പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പ്രചാരണം, നഗരങ്ങളിലും പട്ടണങ്ങളിലും വൃക്ഷത്തൈ നടീൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
ഹോണ്ട എക്‌സ്.എൽ 750 ട്രാൻസ്‌ലാപ്പ് വില
10.99 ലക്ഷം രൂപ മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |