കൊച്ചി: ഡെയ്ംലർ ട്രക്ക് എ.ജിയുടെ സബ്‌സിഡറിയായ ഡെയ്ംലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസ് നിർമ്മാണത്തിനും ഖനനത്തിനും ഉപയോഗിക്കുന്ന ട്രക്കുകൾ പുറത്തിറക്കി.
എച്ച്.എക്‌സ്, ടോർക്ക് ഷിഫ്‌റ്റ് എന്നീ സീരീസ് മോഡലുകൾ അടങ്ങുന്ന ഏറ്റവും പുതിയ ഭാരത് ബെൻസ് കൺസ്ട്രക്ഷൻ ആൻഡ് മൈനിംഗ് റേഞ്ചാണ് പുറത്തിറക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് എച്ച്.എക്‌സ് സീരീസുകൾ ഉപയോഗിക്കുന്നത്. ഖനനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കാണ് ടോർക്ക് ഷിഫ്‌റ്റ് സീരീസ് ഉപയോഗിക്കുന്നത്. പ്രവർത്തന കാര്യക്ഷമതയും ഉപഭോക്താക്കൾക്ക് ലാഭവും ഉറപ്പാക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.
പുതുനിര വാണിജ്യ വാഹനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സംത്യപ്തി പകരുന്നതാണ് പുതിയ മോഡലുകൾ.
സത്യകം ആര്യ
മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ
ഡെയ്ംലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |