കൊച്ചി: പൂർണമായും കറുപ്പ് നിറത്തിലുള്ള പുതിയ റേഞ്ച് റോവർ സ്‌പോർട്ട് 'എസ്.വി ബ്ലാക്കി'ന്റെ പ്രിവ്യൂ നടത്തി. ലക്ഷ്വറി പെർഫോമൻസുള്ള ഈ എസ്.യു.വി ഈ വർഷം അവസാനത്തോടെ വിപണിയിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ഏറ്റവും നൂതനമായ സസ്‌പെൻഷൻ സംവിധാനമായ 6 ഡി ഡൈനാമിക്‌സ് സസ്‌പെൻഷൻ, ബോഡി ആൻഡ് സോൾ സീറ്റുകൾ, വെൽനസ് ഫീച്ചറുകളുള്ള സെൻസറി ഓഡിയോ സിസ്റ്റം, 635 പി.എസ്, 750 എൻ.എം തുടങ്ങിയവ പ്രധാന സവിശേഷതകളാണ്. 4.4 ലിറ്റർ ട്വിൻ ടർബോ എം.എച്ച്.ഇ.വി വി 8 പെട്രോൾ എൻജിനിൽ ലഭ്യമാകുന്ന വാഹനം 3.6 സെക്കൻഡിനുള്ളിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്ന് കമ്പനി പറയുന്നു.
റേഞ്ച് റോവർ സ്‌പോർട്ട് എസ്.വി ബ്ലാക്ക് ആഡംബരത്തിന്റെ അവസാന വാക്കാണെന്ന് റേഞ്ച് റോവർ ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ മാർട്ടിൻ ലിംപെർട്ട് പറഞ്ഞു. ഉപഭോക്താക്കൾക്ക് യു.കെയിലെ ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഒഫ് സ്പീഡിൽ ഈ മാസം 10 മുതൽ 13 വരെ പ്രിവ്യൂ കാണാം.
വില
1.45 കോടി രൂപ മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |