തിരുവനന്തപുരം: കേരള സർക്കാരിന്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ ആർക്കെന്നറിയാൻ ഇനി മൂന്നു നാളുകൾ കൂടി മാത്രം. 250 രൂപ വിലയുള്ള മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂലായ് 23 ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് നടക്കും. 10 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പർ ടിക്കറ്റിന്റെ രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നൽകുന്നുണ്ട്.
ആകെ 34 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചതിൽ ഇന്നലെ ഉച്ചവരെ 31 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു. 7,56,720 ടിക്കറ്റുകൾ പാലക്കാടും 3,74,660 ടിക്കറ്റുകൾ തിരുവനന്തപുരത്തും 3,35,980 ടിക്കറ്റുകൾ തൃശൂരും ഇതിനോടകം വിൽപ്പന നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |