കൊച്ചി: പോയിന്റ് ഒഫ്-കെയർ (പി.ഒ.സി) ഡയഗ്നോസ്റ്റിക്സ് കമ്പനിയായ മോൾബയോ ഡയഗ്‌നോസ്റ്റിക്സ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡി.ആർ.എച്ച്.പി) സമർപ്പിച്ചു. 200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 1.25 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് കമ്പനി ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം പ്രവർത്തനം വിപുലീകരിക്കുന്നതിന് ഉപയോഗിക്കുമെന്ന് കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി. ശ്രീറാം നടരാജൻ, ഡോ. ചന്ദ്രശേഖർ ഭാസ്കരൻ നായർ, സംഗീത ശ്രീറാം, ശിവ ശ്രീറാം, സൗമ്യ ശ്രീറാം തുടങ്ങിയവരാണ് കമ്പനിയുടെ പ്രധാന പ്രൊമോട്ടർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |