കൊച്ചി: ഫോർവീലർ വൈദ്യുത വാഹന നിർമ്മാതാക്കളായ ടാറ്റ ഇ.വി നെക്‌സോൺ ഇ.വി 45ൽ അഡാസ് സുരക്ഷാ സാങ്കേതികവിദ്യ അവതരിപ്പിച്ചു. റിയർ വിൻഡോ സൺഷെയ്ഡ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും ചേർത്തിട്ടുണ്ട്. നെക്‌സോൺ ഇ.വി ഡാർക്ക് പതിപ്പിലും അഡാസ് ഒരുക്കിയിട്ടുണ്ട്.
നെക്‌സോൺ ഇ.വി 45 ലെ പുതിയ വേരിയന്റാണ് # ഡാർക്ക്. എക്‌സ്‌ക്ലൂസീവ് എക്സ്റ്റീരിയറിൽ ഓൾബ്ലാക്ക് ഡാർക്ക് ട്രീറ്റ്‌മെന്റുള്ള എസ്‌തെറ്റിക് ശൈലിയിലും ഇന്റീരിയറിൽ ഓൾ ബ്ലാക്ക് ലെതറെറ്റ് ബോൾസ്റ്റേർഡ് സീറ്റുകളുമുണ്ട്. ഫൈവ് സ്റ്റാർ ഭാരത്എൻ.സി.എ.പി റേറ്റിംഗോടെയാണ് വരുന്ന നെക്‌സോൺ ഇ.വി 45 ന് ഫസ്റ്റ്ഓണർ വ്യവസ്ഥയിൽ ആജീവനാന്ത ബാറ്ററി വാറണ്ടിയും നൽകുമെന്ന് ടാറ്റ വൃത്തങ്ങൾ പറഞ്ഞു.
വാഹനത്തിന്റെ സവിശേഷതകൾ
350 മുതൽ 370 കിലോമീറ്റർ വരെ റിയൽവേൾഡ് റേഞ്ച്
15 മിനിറ്റിനുള്ളിൽ 150 കിലോമീറ്റർ റേഞ്ച് ചേർക്കാനുള്ള ഫാസ്റ്റ് ചാർജിംഗ് ശേഷി
40 മിനിറ്റിനുള്ളിൽ 20 ൽ നിന്ന് 80 ശതമാനം ചാർജ് ചെയ്യാനുള്ള വേഗത
പനോരമിക് സൺറൂഫ്
വെഹിക്കിൾ ടു വെഹിക്കിൾ ചാർജിംഗ് വെഹിക്കിൾ ടു ലോഡ് സാങ്കേതികവിദ്യ
31.24 സെന്റീമീറ്റർ ഹർമൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
26.03 സെന്റിമീറ്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയ്ക്കുള്ള എക്‌സ്‌ക്ലൂസീവ് യു.ഐ, യു.എക്സ്
റിയർ വിൻഡോ സൺഷെയ്ഡ്, ആംബിയന്റ് ലൈറ്റിംഗ്
എക്‌സ്‌ഷോറൂം വില
പ്ളസ് എ 45 വേരിയന്റ് - 17.29 ലക്ഷം
പ്ളസ് എ 45 # ഡാർക്ക് - 17.49 ലക്ഷം
എംപവേർഡ് പ്ളസ് എ 45 റെഡ് # ഡാർക്ക് - 17.49 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |