SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

ആന്ധ്രാ പ്രദേശിൽ വമ്പൻ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ്

Increase Font Size Decrease Font Size Print Page
lulu-chandra

വിശാഖപട്ടണം ലുലു മാൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് എം.എ. യൂസഫലി

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ ലുലു ഗ്രൂപ്പിന്റെ വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. വിശാഖപട്ടണത്ത് നടക്കുന്ന സി.ഐ.ഐ. പാർട്ട്ണർ സമ്മിറ്റിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഇക്കാര്യം പ്രഖ്യാപിച്ചത്. വിശാഖപട്ടണം ലുലുമാൾ, വിജയവാഡ മല്ലവല്ലി ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം എന്നിവയ്ക്ക് പുറമെ റായൽസീമയിൽ ലോജിസ്റ്റിക്സ്, കയറ്റുമതി ഹബ്ബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രവും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് ലുലു ഗ്രൂപ്പ് കൈമാറി. ആന്ധ്രാ പ്രദേശ് ചീഫ് സെക്രട്ടറി കെ. വിജയാനന്ദ്, വ്യവസായ മന്ത്രി ടി.ജി. ഭരത്, ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വിശാഖപട്ടണം ലുലു മാൾ

ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായാണ് വിശാഖപട്ടണം ലുലുമാൾ വികസിപ്പിക്കുന്നത്. മാളിന്റെ നിർമ്മാണം ഈ ആഴ്ച ആരംഭിക്കും. മൂന്ന് വർഷത്തിനകം പ്രവർത്തനം ആരംഭിക്കുമെന്ന് യൂസഫലി പറഞ്ഞു. 5000 പേർക്ക് നേരിട്ടും 12,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

മല്ലവല്ലി ഭക്ഷ്യ പാർക്ക്

ആന്ധ്രാ പ്രദേശിലെ കർഷകർക്ക് അനുഗ്രഹമാകുന്ന വിജയവാഡ മല്ലവല്ലി ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രത്തിൽ നിന്ന് മാംഗോ , ഗുവ പൾപ്പ്, സംസ്‌കരിച്ച സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതി അടുത്ത വർഷം ജനുവരി ഒന്നിന് തുടങ്ങും. നിലവിൽ ആന്ധ്രയിൽ നിന്നുള്ള പഴം-പച്ചക്കറി ഉത്‌പന്നങ്ങൾ ജി.സി.സി, ഈജിപ്റ്റ് എന്നിവിടങ്ങളിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ആന്ധ്രയിലെ കർഷക സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി.

സംസ്ഥാനത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിശാഖപട്ടണം ലുലു മാൾ അവസരമൊരുക്കും

എൻ ചന്ദ്രബാബു നായിഡു

മുഖ്യമന്ത്രി

ആന്ധ്ര പ്രദേശ്

TAGS: BUSINESS, 1, 11, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY