
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക്(എസ്.ഐ.ബി) വനിതകള്‍ക്കായി 'എസ്.ഐ.ബി ഹെര്‍' എന്ന പേരില്‍ പ്രീമിയം സേവിംഗ്‌സ് അക്കൗണ്ട് അവതരിപ്പിച്ചു. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനും മികച്ച നേട്ടം ഉറപ്പാക്കാനുമാണ് ലക്ഷ്യം. സാമ്പത്തിക നേട്ടങ്ങള്‍ക്കൊപ്പം വ്യക്തിഗത ക്ഷേമവും സൗകര്യവും സംയോജിപ്പിക്കുന്ന ആകര്‍ഷകമായ ബാങ്കിംഗ്, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ ആനുകൂല്യങ്ങളും നല്‍കുന്നു.
സ്ത്രീകള്‍ക്ക് പ്രീമിയം ബാങ്കിംഗ് സൗകര്യങ്ങളും സമഗ്രമായ സാമ്പത്തിക സംരക്ഷണവും ആസ്തികള്‍ സൃഷ്ടിക്കാന്‍ കേന്ദ്രീകൃത പിന്തുണയും ഇതിലൂടെ ഉറപ്പാക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ എസ്.എസ് ബിജി പറഞ്ഞു.
18 നും 54 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് 'എസ്.ഐ.ബി ഹെര്‍ അക്കൗണ്ട്' ലഭ്യമാകുക. ഉപഭോക്താക്കള്‍ 50,000 രൂപ പ്രതിമാസ ബാലന്‍സ് നിലനിര്‍ത്തണം. ഈ പുതിയ സേവനത്തിലൂടെ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ഓട്ടോ സ്വീപ്പ് സൗകര്യം വഴി ഉയര്‍ന്ന പലിശ നേടാനാകും.
ലഭിക്കുന്ന സേവനങ്ങള്‍
പ്രീമിയം ഡെബിറ്റ് കാര്‍ഡ്, ലോക്കര്‍ വാടക, റീട്ടെയില്‍ ലോണ്‍ എന്നിവയില്‍ ഇളവുകള്‍, കുടുംബാംഗങ്ങള്‍ക്കായുള്ള ആഡ്-ഓണ്‍ അക്കൗണ്ടുകള്‍, സമഗ്ര ഇന്‍ഷ്വറന്‍സ് പരിരക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |