
കൊച്ചി: അമേരിക്കൻ വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ സമ്പൂർണ റീട്ടെയിൽ എക്സ്‌പീരിയൻസ് കേന്ദ്രത്തിന് ഗുരുഗ്രാമിലെ ഓർക്കിഡ് പാർക്കിൽ തുടക്കമായി. മുംബയ്, ഡെൽഹി എന്നിവിടങ്ങളിലെ ഷോറൂമുകളിൽ നിന്ന് വ്യത്യസ്തമായി കൺസൾട്ടേഷൻ, ബുക്കിംഗ്, ടെസ്‌റ്റ് ഡ്രൈവ് സേവനങ്ങൾ എക്‌സ്‌പീരിയൻസ് കേന്ദ്രത്തിലുണ്ടാകും. നടപ്പുവർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തിയ ടെസ്‌ല ഷാങ്ങ്‌ഹായിൽ നിന്ന് ഇറക്കുമതി നടത്തിയ വൈ മോഡൽ കാറുകളുടെ രണ്ട് വേരിയന്റുകളാണ് ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. എഴുപത് ശതമാനം ഇറക്കുമതി തീരുവയുള്ളതിനാൽ അമേരിക്കയിലേക്കാൾ 30 ശതമാനം അധിക വിലഇന്ത്യൻ ഉപഭോക്താക്കൾ നൽകേണ്ടി വരുന്നു. ഇതുവരെ 118 ടെസ്‌ല വാഹനങ്ങളാണ് ഇന്ത്യയിൽ രജിസ്‌റ്റർ ചെയ്തത്. ഘട്ടം ഘട്ടമായി രാജ്യത്ത് പ്രവർത്തനം വിപുലീകരിക്കാനാണ് ശ്രമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |