
കൊച്ചി: പുതുവത്സരത്തോടനുബന്ധിച്ച് ഇടപാടുകാർക്കായി പീപ്പിൾസ് അർബൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങളും പലിശവർദ്ധനയും പ്രഖ്യാപിച്ചു. വാട്സ്ആപ്പ് ബാങ്കിംഗ്, ഇൻകം ടാക്സ് അക്കൗണ്ട് പ്രീ-വാലിഡേഷൻ, ബെനഫിഷ്യറി നെയിം ലുക്കപ്പ് തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലൂടെ അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ് എന്നിവ ലഭ്യമാകുന്ന വാട്സ്ആപ്പ് ബാങ്കിംഗ് സേവനം ആരംഭിച്ചു. ഇൻകം ടാക്സ് റീഫണ്ട് വേഗത്തിലാക്കാൻ ഇ-ഫയലിംഗ് പോർട്ടലുമായി ബന്ധിപ്പിച്ചുള്ള റിയൽ ടൈം അക്കൗണ്ട് പ്രീ-വാലിഡേഷൻ സംവിധാനവും പ്രവർത്തനക്ഷമമാക്കി. ആർ.ബി.ഐ നിർദ്ദേശം പാലിച്ച് ആർ.ടി.ജി.എസ് /നെഫ്റ്റ് ഇടപാടുകളിൽ തട്ടിപ്പുകൾ ഒഴിവാക്കാൻ അക്കൗണ്ട് ഉടമയുടെ പേര് മുൻകൂട്ടി പരിശോധിക്കാവുന്ന ബെനഫിഷ്യറി നെയിം ലുക്കപ്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
മിനിമം ബാലൻസ് സൂക്ഷിക്കാത്തവർക്കുള്ള പെനാൽറ്റി ബാങ്ക് പൂർണ്ണമായി ഒഴിവാക്കി. 1 രൂപ നിലനിർത്തി അക്കൗണ്ടിലെ മുഴുവൻ തുകയും പിൻവലിക്കാം. ലോഞ്ച് ആക്സിസും 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജുമുള്ള പ്ലാറ്റിനം കാർഡ് വിതരണവും ഊർജ്ജിതമാക്കി.
നിക്ഷേപ പലിശനിരക്കുകളിലും ബാങ്ക് വർദ്ധന വരുത്തി. 1 വർഷം മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.25% പലിശ വർദ്ധിപ്പിച്ചു. സേവിംഗ്സ് നിക്ഷേപങ്ങളുടെ പലിശ 3% ൽ നിന്ന് 4% ആയി വർദ്ധിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |