
ചെന്നൈ: വി.ഐ.ടി ചെന്നൈ ക്യാമ്പസിൽ പൊങ്കൽ ആഘോഷിച്ചു. തമിഴ് ചലച്ചിത്ര താരം രാമരാജൻ മുഖ്യാതിഥിയായിരുന്നു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി) സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ജി.വി. സെൽവം, ട്രസ്റ്റി അനുഷ സെൽവം എന്നിവർ പങ്കെടുത്തു.
ചലച്ചിത്രങ്ങളിലൂടെ നല്ല മൂല്യങ്ങളും സംസ്കാരവും പകർന്നുനൽകാൻ ചലച്ചിത്ര പ്രവർത്തകർ തയ്യാറാകണമെന്ന് രാമരാജൻ പറഞ്ഞു. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ തമിഴ് വംശജർ താമസിക്കുന്നുണ്ടെന്നും മതാതീതമായ തമിഴ് സംസ്കാരം ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും ഡോ. ജി. വിശ്വനാഥൻ പറഞ്ഞു.
വി.ഐ.ടി ചെന്നൈ പ്രോ-വൈസ് ചാൻസലർ ഡോ. ടി. ത്യാഗരാജൻ, ഡയറക്ടർ ഡോ. കെ. സത്യനാരായണൻ, അഡീഷണൽ രജിസ്ട്രാർ ഡോ. പി.കെ. മനോഹരൻ, ജർമ്മനിയിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |