തിരുവനന്തപുരം: ടെക്‌നോപാർക്കിന്റെ സാംസ്‌കാരിക പ്രവർത്തന വേദിയായ 'ടെക് എ ബ്രേക്കി'ന്റെ ഭാഗമായി ഫേസ് വൺ ക്യാമ്പസിൽ നടന്ന മോട്ടോർ റാലിയിൽ നൂറിലധികം വാഹനങ്ങൾ അണിനിരന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ടെക് എ ബ്രേക്ക് 2025ൽ
'എറർ 404ക്രിയേറ്റിവിറ്റി ഫൗണ്ട്' എന്നതാണ് പ്രമേയം. ഐ.ടി പ്രൊഫഷണലുകൾക്ക് സർഗ്ഗാത്മക കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരമാണിത്. മോട്ടോർ റാലിക്ക് ശേഷം ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.) പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഐ.ടി കമ്പനികളുടെ കലാസാംസ്കാരിക കായിക ഐ .ടി ക്ലബ്ബായ നടാന, ജിടെക്, ടെക്‌നോപാർക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'ടെക് എ ബ്രേക്ക് 2025' സംഘടിപ്പിക്കുന്നത്.
ഹാക്കത്തോൺ, ക്വിസ്, പെയിന്റിംഗ്, ടെക് പ്രേമികൾക്കുള്ള സൈബർ സെക്യൂരിറ്റി മത്സരമായ ക്യാപ്ചർ ദി ഫ്ളാഗ്, ട്രഷർ ഹണ്ട്, ഷോർട്ട് ഫിലിം, കോമഡി സ്‌കിറ്റ്, മ്യൂസിക് ബാൻഡ്, ഫാഷൻ ഷോ, ഡാൻസ് തുടങ്ങിയ പരിപാടികളും മത്സരങ്ങളും നടക്കും. ഫെബ്രുവരി 6 ന് ഗ്രാൻഡ് ടാബ് ഘോഷയാത്രയോടെ ഗ്രാൻഡ് ഫിനാലെയ്‌ക്കൊപ്പം പരിപാടി സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |