
ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് സൂപ്പര്‍ 8ല്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഇതില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ടൂര്‍ണമെന്റില്‍ ഇന്ത്യ നേരത്തെ തോല്‍വി വഴങ്ങിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പിഴവുകള്‍ തിരുത്തി ഇന്ത്യ തിരികെ വരുമെന്നും ശാസ്ത്രി പ്രതികരിച്ചു. ഐസിസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോല്‍വി നേരത്തേ സംഭവിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്, അതും സെമി ഫൈനലിന് അരികെ നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയോടാണു തോറ്റത്. ഇന്ത്യയ്ക്ക് അനിവാര്യമായ മാറ്റങ്ങള്‍ ഇതോടെ സംഭവിക്കും. തന്ത്രങ്ങളും സഖ്യങ്ങളും യോചിച്ചതാണോയെന്നു പരിശോധിച്ചശേഷമാകും ഇനിയുള്ള മുന്നോട്ടുപോക്ക്. ഇന്ത്യ തിരിച്ചുവരുമെന്ന് എനിക്കുറപ്പാണ്. സൂപ്പര്‍ എട്ടില്‍ ഇനിയൊരു തോല്‍വി കൂടി സംഭവിച്ചാല്‍ ടീം വലിയ സമ്മര്‍ദത്തിലാകും.'' ഐസിസിയോടു സംസാരിക്കവെ രവി ശാസ്ത്രി വ്യക്തമാക്കി.
ആവശ്യമെങ്കില്‍ റിങ്കു സിംഗിനെ ഒഴിവാക്കി ഒരു ബോളറെ ടീമില്‍ നിലനിര്‍ത്തണമെന്നും ശാസ്ത്രി ആവശ്യപ്പെട്ടു. വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെ ഒരുമിച്ച് കളിപ്പിക്കണമെന്നാണ് മാനേജ്‌മെന്റ് തീരുമാനമെങ്കില്‍ റിങ്കു സിംഗിനെ മാറ്റി നിര്‍ത്തണമെന്നും തന്റെ മോശം ദിവസത്തില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ബാക്കപ്പായി ഒരു ബൗളര്‍ ഇന്ത്യക്ക് ഉണ്ടായില്ലെന്നും മുന്‍ പരിശീലകന്‍ പറയുന്നു.
ഏതൊരു ബൗളര്‍ക്കും ഒരു മോശം ദിവസം ഉണ്ടാകും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വരുണ്‍ ചക്രവര്‍ത്തിക്ക് മോശം ദിവസമായിരുന്നു. അതിന്റെ വിലയാണ് മത്സരത്തില്‍ കൊടുക്കേണ്ടിവന്നത്. അതുകൊണ്ടാണ് എപ്പോഴും ഒരു ബാക്ക് അപ് വേണമെന്നുപറയുന്നത്.'' രവി ശാസ്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |