
കൊച്ചി: സ്വർണ വിലയിലെ വൻകുതിപ്പ് സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണെന്നും നിലവിൽ ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വകയില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണവും വെള്ളിയും വാങ്ങിക്കൂട്ടുന്നതാണ് വില ഉയർത്തുന്നതെന്ന് റിസർവ് ബാങ്കിന്റെ ബോർഡ് ഒഫ് ഡയറക്‌ടർമാരുടെ യോഗത്തിന് ശേഷം നിർമ്മല സീതാരാമൻ വ്യക്തമാക്കി. കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ നിക്ഷേപവും സ്വർണമാണ്. ആഘോഷ കാലയളവുകളിലും ഇന്ത്യയിൽ സ്വർണ ഉപഭോഗം ഗണ്യമായി ഉയരുന്നു. സർക്കാർ അടിയന്തരമായ ഇടപെടേണ്ട ആശങ്കാജനകമായ സ്ഥിതിയിലേക്ക് വില വർദ്ധന മാറിയിട്ടില്ലെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കം റദ്ദാക്കിയ അമേരിക്കൻ സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങൾ കേന്ദ്ര ധനമന്ത്രാലയം വിലയിരുത്തുകയാണെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |