
കോട്ടക്കൽ: ആര്യവൈദ്യശാലയുടെ 82-ാമത് സ്ഥാപകദിനാഘോഷവും ധർമ്മാശുപത്രിയുടെ ശതാബ്ദി ആഘോഷ സമാപനവും 28ന് നടക്കും. കോട്ടക്കൽ കൈലാസമന്ദിര പരിസരത്ത് രാവിലെ 11.30ന് പൊതുസമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. മാന്ത്രികൻ ഗോപിനാഥ് മുതുകാട് വൈദ്യരത്നം പി.എസ്. വാരിയർ സ്മാരകപ്രഭാഷണം നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാസന്ദേശ വീഡിയോ പ്രദർശിപ്പിക്കും. ഡോ.എം.പി. അബ്ദുസമദ് സമദാനി എം.പി അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ, മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം.വാരിയർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികുമാർ എന്നിവർ സംസാരിക്കും.
ഡോ. പി.കെ. വാരിയരുടെ ആത്മകഥയായ 'സ്മൃതിപർവ' ത്തിന്റെ അവസാന ഭാഗത്തിന്റെ പ്രകാശനവും വേദിയിൽ നടക്കും. അന്നേദിവസം രാവിലെ 10ന് ഇതേ വേദിയിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ ഡോ. കെ.ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4.30 മുതൽ കലാവതരണവും സമ്മാനദാനവും നടക്കും. 7.30ന് സംഗീത പരിപാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |