SignIn
Kerala Kaumudi Online
Sunday, 08 March 2026 2.07 AM IST

ഐറിസ് ദേനയിൽ നിന്ന് രക്ഷപ്പെട്ടവരെ ഇറാനിലേക്ക് തിരിച്ചയക്കരുത്; ശ്രീലങ്കയ്‌ക്ക് മേൽ സമ്മർദവുമായി യുഎസ്

Increase Font Size Decrease Font Size Print Page
survivors

കൊളംബോ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐറിസ് ദേന തകർത്തതിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയ ശ്രീലങ്കയ്ക്ക് നേരെ സമ്മർദ്ദവുമായി അമേരിക്ക. ഐറിസ് ദേനയിൽ നിന്ന് രക്ഷപ്പെടുത്തിയ ഇറാനിയൻ നാവികരെ സ്വന്തം നാട്ടിലേക്ക് അയക്കരുതെന്നാണ് യുഎസിന്റെ ആവശ്യം. ഇവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ഇവർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും അമേരിക്ക അറിയിച്ചതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അറബിക്കടലിൽ നടന്ന ആക്രമണത്തിൽ തകർന്ന കപ്പലിലുണ്ടായിരുന്ന ഇറാൻ നാവികരെ ശ്രീലങ്കൻ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഉടൻ ഇറാനിലേക്ക് അയക്കുന്നത് അവരുടെ ജീവന് ഭീഷണിയാകുമെന്ന് മനുഷ്യാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പോരാട്ടം മുറുകുന്നതിനിടെയാണ് ഈ പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്.

ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നയതന്ത്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനുമായുള്ള ബന്ധം നിലനിർത്തുന്നതിനൊപ്പം അമേരിക്കയുടെ നിർദേശങ്ങളെ തള്ളിക്കളയുന്നതും ശ്രീലങ്കയ്‌ക്ക് വെല്ലുവിളിയാണ്.

TAGS: NEWS 360, WORLD, WORLD NEWS, IRIS DENA, SRILANKA, US, WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.