
മൂന്ന് വർഷത്തേക്ക് 6,400 കോടി രൂപ
കൊച്ചി: മൂന്ന് വർഷത്തേക്ക് 69.2 കോടി ഡോളർ(6,400 കോടി രൂപ) സാലറി പാക്കേജ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സുന്ദർ പിച്ചെക്ക് പ്രഖ്യാപിച്ച് ആഗോള ടെക്‌നോളജി ഭീമൻ ഗുഗിൾ. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച ശമ്പളം നേടുന്നവരുടെ പട്ടികയിൽ ഇന്ത്യൻ വംശജനായ സുന്ദർ പിച്ചെയും അംഗമായി. ഇക്കാലയളവിൽ 12.6 കോടി ഡോളറിന്റെ പ്രവർത്തന ഓഹരി യൂണിറ്റുകളാണ് ലഭിക്കുക. രണ്ട് മാസം മുൻപ് ടെസ്‌ലയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഇലോൺ മസ്‌കിന് ഒരു ലക്ഷം കോടി ഡോളറിന്റെ ശമ്പള പാക്കേജ് പത്ത് വർഷത്തേക്ക് പ്രഖ്യാപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |