
കൊച്ചി: ആഭ്യന്തര ഊർജ സുരക്ഷയും ക്രൂഡ് ഓയിൽ കൈമാറ്റവും സുഗമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വാദിനാർ ഭിനാ പൈപ്പ്ലൈൻ ആധുനികവത്കരിച്ചു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) സ്ഥാപിച്ച പൈപ്പ്ലൈൻ ശൃംഖലയിലെ ഓട്ടോമേഷൻ, നിരീക്ഷണ സംവിധാനങ്ങൾ, സൈബർ സുരക്ഷ എന്നീ മേഖലകളിലാണ് നവീകരണ പ്രവർത്തികൾ നടത്തിയത്. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ക്രൂഡ് ഓയിൽ വിതരണം സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബി.പി.സി.എല്ലിന്റെ ഭിനാ റിഫൈനറിയിലേക്ക് അസംസ്കൃത എണ്ണ എത്തിക്കുന്നതിന് സ്ഥാപിച്ച പൈപ്പ്ലൈൻ ശൃംഖലയ്ക്ക് 937 കിലോമീറ്റർ നീളമുണ്ട്. പ്രതിവർഷം 7.8 ദശലക്ഷം മെട്രിക് ടൺ എണ്ണ കടത്തിവിടാൻ ശേഷിയുള്ള പൈപ്പലൈനിന്റെ പ്രവർത്തനങ്ങൾക്ക് തടസമില്ലാത്ത രീതിയിലാണ് നവീകരണം പൂർത്തിയാക്കിയത്.
പൈപ്പ്ലൈൻ പദ്ധതി കാര്യക്ഷമമാക്കുന്നതിന് അത്യാധുനിക 'സ്കാഡ' (വ്യവസായ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണവും വിവരശേഖരണവും ഉറപ്പാക്കുന്ന സംവിധാനം) സൗകര്യം വിജയകരമായി പൂർത്തീകരിച്ചതായി ബി.പി.സി.എൽ പൈപ്പ്ലൈൻ വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ ബിജു ഗോപിനാഥ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |