
കൊച്ചി: രണ്ടാംദിനവും 'കയറ്റിറക്ക' ട്രെൻഡുമായി സ്വർണവിപണി. ഒറ്റദിനത്തിൽ റെക്കാഡ് വർദ്ധനവ് രേഖപ്പെടുത്തി സ്വർണത്തിന്റെ തേരോട്ടം തുടരുകയാണ്. ഇന്നലെ രണ്ട് തവണയായി 5,480 രൂപയാണ് പവന് വില വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 4844 ഡോളറിലേക്ക് ഉയർന്നതോടെ സംസ്ഥാനത്ത് പവന് റെക്കാഡ് വില 1,15,320 രൂപ രേഖപ്പെടുത്തി. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതിനെ തുടർന്ന് വൈകിട്ടോടെ ഗ്രാമിന് 60 രൂപയും പവന് 480 രൂപ കുറഞ്ഞ്, 14355 രൂപയിലേക്ക് എത്തി. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ജി.എസ്.ടിയും പണിക്കൂലിയും ഉൾപ്പെടെ 1, 25000 രൂപയെങ്കിലും നൽകേണ്ടി വരും.
അധിക തീരുവ ഭീഷണിയിലും
സുരക്ഷിത നിക്ഷേപമെന്ന കരുത്ത്
ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപിന്റെ വാക്കുകളാണ് നിക്ഷേപകരെ ആഗോളതലത്തിൽ സ്വർണമെന്ന സുരക്ഷിതനിക്ഷേപത്തിലേക്ക് അടുപ്പിക്കുന്നത്. ഗ്രീൻലാൻഡിൽ അമേരിക്ക ആധിപത്യം സ്ഥാപിക്കുന്നതിനെ എതിർക്കുന്ന യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങളിൻമേൽ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി നിക്ഷേപകരെ ആശങ്കയിലാഴ്ത്തുകയാണ്. എന്നാൽ, സ്വർണം എക്കാലത്തെയും ഉയർന്ന വിലയിലായതിനാൽ അടുത്ത ദിവസങ്ങളിൽ വിപണിയിൽ ലാഭമെടുപ്പ് നടന്നേക്കാമെന്നും വില കുറഞ്ഞേക്കാമെന്നും ഈ രംഗത്തെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര സ്വർണവിലയിലുണ്ടായ വർദ്ധനവ്
രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്
ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് ട്രംപിന്റെ തീരുവഭീഷണി
അന്താരാഷ്ട്ര സ്വർണവില 5000 ഡോളറിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ ചെറിയൊരു തിരുത്തലിന് സാദ്ധ്യതയുണ്ട്. ഉയർന്ന വിലയിൽ വൻകിട നിക്ഷേപകർ ലാഭമെടുത്താൽ വിലയിൽ 100 മുതൽ 150 ഡോളറിന്റെ തിരുത്തൽ പ്രതീക്ഷിക്കാം.
അഡ്വ. എസ്.അബ്ദുൽ നാസർ,
സംസ്ഥാന ജനറൽ സെക്രട്ടറി,
ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |