കൊച്ചി: സ്റ്റാർ ഹെൽത്ത് ആൻഡ് അലയഡ് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന നവംബർ 30ന് ആരംഭിക്കും. 2000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 58,324,225 ഇക്വിറ്റി ഓഹരികളും ഉൾപ്പെടുന്നതാണ് ഐ.പി.ഒ. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 870 - 900 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഐ.പി.ഒ ഡിസംബർ രണ്ടിന് അവസാനിക്കും. കുറഞ്ഞത് 16 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 16ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാർക്കായി 100 കോടി രൂപയുടെ ഓഹരി നീക്കി വച്ചിട്ടുണ്ട്. 75 ശതമാനം ഓഹരി യോഗ്യരായ സ്ഥാപന നിക്ഷേപകർക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കുമായാണ് നീക്കി വെച്ചിരിക്കുന്നത്. 10 ശതമാനം ഓഹരികൾ റിട്ടെയിൽ നിക്ഷേപകർക്ക് ലഭ്യമാകും. ഓഹരികൾ ബി.എസ്.ഇയിലും എൻ.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |