കൊച്ചി: നടപ്പുവർഷം ഇന്ത്യയിലെ പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങളുടെ 1300 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ കയറ്റിഅയക്കാൻ ആഗോള റീട്ടെയിൽ ഭീമനായ ആമസോൺ ലക്ഷ്യമിടുന്നു. ഒൻപത് വർഷത്തിനിടെ 1.50 ലക്ഷം കയറ്റുമതിക്കാരാണ് പദ്ധതിയുടെ ഭാഗമായത്. ഇവരിൽ നിന്ന് 40 കോടിയിലധികം ഇന്ത്യൻ ഉത്പ്പന്നങ്ങൾ ലോക വിപണിയിലെത്തി. കഴിഞ്ഞ വർഷം 20 ശതമാനം വളർച്ച കയറ്റുമതിയിലുണ്ടായി. യു.എസ്, യു.കെ, യു.എ.ഇ, സൗദി അറേബ്യ, കാനഡ, മെക്സിക്കോ, ജർമ്മനി, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ 18ൽ അധികം രാജ്യങ്ങളിലാണ് ആമസോൺ ഇന്ത്യൻ ഉത്പന്നങ്ങൾ വിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |