കൊച്ചി: ബാത്ത്വെയർ ബ്രാൻഡായ 'ഹിൻഡ്വെയർ' ടൈൽസ് രംഗത്തേക്ക് പ്രവേശിച്ചു. ഇതിന്റെ ഭാഗമായി ഇറ്റാലിയൻ ടൈൽസിനായുള്ള ആദ്യ ടൈൽസ് ഡിപ്പോ പഞ്ചാബിലെ രാജ്പുരയിൽ ഉദ്ഘാടനം ചെയ്തു. വിപുലീകരണത്തിന്റെ ഭാഗമായി, ഇന്ത്യയിലുടനീളം 18ഡിപ്പോകൾ തുറക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ലോജിസ്റ്റിക്സിനും ഗതാഗതത്തിനുമുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം, ഡിമാൻഡ് വേഗത്തിൽ നിറവേറ്റുന്നതിനും ഈ ഡിപ്പോകൾ സഹായിക്കും. വിതരണക്കാർ, ഡീലർമാർ, ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ എന്നിവരെ ലക്ഷ്യമിട്ട്, കമ്പനി ഡിപ്പോയിൽ ഹിൻഡ്വെയർ ഇറ്റാലിയൻ ടൈൽസിനായി അത്യാധുനിക എക്സ്പീരിയൻസ് സെന്റർ സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |