SignIn
Kerala Kaumudi Online
Friday, 29 March 2024 2.05 PM IST

സ്റ്റാർട്ടപ്പുകളുടെ ഹഡിൽ കേരള സമ്മേളനം നാളെ

start
സ്റ്റാർട്ടപ്പുകളുടെ ഹഡിൽ കേരള സമ്മേളനം നാളെ

തിരുവനന്തപുരം: കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷങ്ങളിലും നടക്കാതി​രുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ളോബൽ സമ്മേളനം നാളെ കോവളം ലീലാ റാവിസ് ഹോട്ടലിൽ ആരംഭിക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജി.ടെക് ചെയർമാൻ വി.കെ.മാത്യൂസ്,കെ.ഡിസ്ക് ചെയർമാൻ ഡോ.കെ.എം.എബ്രഹാം തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ.അനൂപ് അംബിക വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിദ്യാഭ്യാസം,ഗവേഷണം,സാമൂഹ്യം,കോർപറേറ്റ്,എൻ.ആർ.ഐ.ഗ്രാമീണസംരംഭം തുടങ്ങി അഞ്ച് മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ കുതിപ്പ് ലക്ഷ്യമിട്ടുള്ള സമ്മേളനമാണ് നടത്തുക.സ്റ്റാർട്ടപ്പുകൾക്ക് വിപണി കണ്ടെത്താൻ സർക്കാർ പദ്ധതികൾ,അന്തർസംസ്ഥാനസഹകരണത്തിലൂടെ സ്റ്റാർട്ടപ്പുകൾക്ക് സാധ്യതയേകാൻ സർക്കാർ തലചർച്ചകൾ. തുടങ്ങിയവയും സാമൂഹ്യപ്രസക്തിയുള്ള സ്റ്റാർട്ടപ്പുകൾക്ക് സാഹചര്യമുണ്ടാക്കാൻ സോഷ്യൽ സ്റ്റാർട്ടപ്പ് നയരൂപീകരണ ചർച്ചയും രണ്ടുദിവസത്തെ സമ്മേളനത്തിൽ നടക്കും. നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ പേരിലുള്ള യൂനൂസ് സോഷ്യൽഫണ്ട്,ശബാന ആൻഡ് ഫൈസൽ ഫൗണ്ടേഷൻ എന്നിവയും ഇതിൽ സഹകരിക്കും.രണ്ടായിരത്തോളം സ്റ്റാർട്ടപ്പുകൾ, 36സർക്കാർ സ്ഥാപനങ്ങൾ, 30എയ്ഞ്ചൽ ഫണ്ടിംഗ് സ്ഥാപനങ്ങൾ, 70ഓളം നിക്ഷേപകർ.സ്റ്റാർട്ടപ്പുകൾ തുടങ്ങി വൻവിജയം നേടി സെലിബ്രിറ്റികളായി മാറിയ ഫിസിക്സ് വാല പ്രതീക് മഹേശ്വരി, ഓപ്പൺ ഫിനാൻസ് ടെക്നോളജീസിന്റെ മേബൽ ചാക്കോ,മൽപാനി വെഞ്ചേഴ്സിലെ ഡോ.അനിരുദ്ധ മൽപാനി,മാട്രിമോണി കോം സ്ഥാപകൻ മുരുകവേൽ ജാനകി രാമൻ, ഗുഡ് ഗ്ളാം ഗ്രൂപ്പിലെ നയ്യാസാഗി തുടങ്ങിയവരും സമ്മേളനത്തിനെത്തും. കൂടാതെ സ്റ്റാർട്ടപ്പ് ഉത്പന്നങ്ങളുടെ പ്രദർശനം, ഗ്രാമീണ സ്റ്റാർട്ടപ്പുകളുടെ പ്രത്യേക പരിപാടി എന്നിവയും ഇക്കുറി മേളയിലുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.