കൊച്ചി: റിലയൻസ് ജിയോയുടെ 5 ജി സേവനങ്ങൾ തൃശൂർ, കോഴിക്കോട് നഗരങ്ങളിൽ ആരംഭിച്ചു. കൊച്ചി, തൃശൂർ, ഗുരുവായൂർ നഗരങ്ങൾക്ക് പുറമെയാണ് രണ്ടു നഗരങ്ങളിൽ കൂടി ട്രൂ 5 ജി സേവനം ആരംഭിച്ചത്.
ഇന്നു മുതൽ തൃശൂരെയും കോഴിക്കോട്ടെയും ജിയോ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 1 ജി.ബി.പി.എസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും.
5 ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5 ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയ്ക്കോ മുകളിലോയുള്ള റീച്ചാർജോ ഉണ്ടായിരിക്കണം. 5 ജി കവറേജുള്ള സ്ഥലങ്ങളിൽ ജിയോ വെൽകം ഓഫർ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |