കൊച്ചി: മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ. സുമിത നന്ദനെ നിയമിച്ചു. നേരത്തെ എം.ഡി ആൻഡ് സി.ഇ.ഒയുടെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് ആയും കോർപ്പറേറ്റ് കോഓഡിനേഷൻ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2018 സെപ്റ്റംബർ ഒന്നു വരെ ഓൺലൈൻ ഗോൾഡ് ലോൺ വിഭാഗത്തിന്റെ സി.ഇ.ഒ പദവിയും വഹിച്ചു. കമ്പനിയുടെ ഡിജിറ്റലൈസേഷൻ സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഡോ. സുമിത ചെന്നൈയിലെ ശ്രീരാമചന്ദ്ര സർവകലാശാലയിൽ നിന്ന് ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എസ്) നേടിയിട്ടുണ്ട്.
'ജനുവരി ഒന്നു മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ. സുമിത നന്ദൻ മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ ചേർന്നുവെന്നും അവരുടെ പ്രചോദനാത്മകമായ നേതൃത്വവും സംഭാവനയും ബിസിനസിനെ ഉയരങ്ങളിലേയ്ക്ക് എത്തിക്കുമെന്നും മണപ്പുറം ഫിനാൻസ് എംഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.
പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മണപ്പുറത്തെ ഏറ്റവും മികച്ച തൊഴിലിടമാക്കുവാനും മികവിനായി നിരന്തരം പരിശ്രമിക്കുന്ന ഒരു കമ്പനിയാക്കുവാനും കഴിയുമെന്ന ഉറപ്പുണ്ടെന്ന് ഡോ.സുമിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |