SignIn
Kerala Kaumudi Online
Thursday, 19 September 2024 3.04 AM IST

ചായയിൽ പുതുരുചികളുമായി ഈസ്‌റ്റ് ടീ

Increase Font Size Decrease Font Size Print Page
eastea

കൊച്ചി: ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകുകയും പുതുരുചികൾ തേടുന്നവരുമായ പുതുതലമുറയുടെ ജീവിതശൈലിക്ക് ഇണങ്ങിയ ഫ്ളേവറുകളുമായി നൂതന ചായശ്രേണി പുറത്തിറക്കി ഗ്രൂപ്പ് മീരാന്റെ ഭാഗമായ ഈസ്‌റ്റ്ടീ. ഇഞ്ചിയുടെയും ഏലത്തിന്റെയും ഫ്ളേവറുകൾ ചേർന്ന ചായ, ഗ്രീൻ ടീ, അസാം ബ്ളെൻഡ് തേയില എന്നിവയാണ് അവതരിപ്പിച്ചത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഡയറക്‌ടർ സുബിൻ മീരാൻ എന്നിവർ ചേർന്ന് പബ്ളിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ നാഷണൽ പ്രസിഡന്റ് ഡോ.ടി. വിനയ് കുമാറിന് കൈമാറി ടീ ബാഗുകളുടെ ശ്രേണി പുറത്തിറക്കി. മൂന്നുമാസത്തിലൊരിക്കൽ പുതിയശ്രേണികൾ അവതരിപ്പിക്കും. വെൽനസ് അധിഷ്ഠിത ശ്രേണിയിലെ ചായകൾ ഈമാസം അവസാനവും ഡിസംബറിലും അവതരിപ്പിക്കും. ജനുവരിയോടെ കോൾഡ് ചായ ശ്രേണിയും പുറത്തിറക്കുമെന്ന് നവാസ് മീരാൻ, സുബിൻ മീരാൻ എന്നിവർ പറഞ്ഞു. കേരളത്തിലും ആന്ധ്രയിലും ഗൾഫിലും പുതിയ ഉത്‌പന്നങ്ങൾ ലഭിക്കും. ഓൺലൈനിലും ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, EASTEA, MEERAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.