തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ച് 63,560 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,945 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,667 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 63,440 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 1720 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായിരുന്നു.
ജനുവരി ഒന്നിന് ശേഷം ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 6,040 രൂപയുടെ വർദ്ധനവാണുണ്ടായത്. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആഗോള സാമ്പത്തിക മേഖലയിലുണ്ടായ അനിശ്ചിതത്വമാണ് സുരക്ഷിത മേഖലയായ സ്വർണത്തിലേക്കുളള നിക്ഷേപം വർദ്ധിച്ചത്. വിലക്കയറ്റം രൂക്ഷമാക്കുന്ന ട്രംപിന്റെ നയങ്ങൾ ആഗോള മാന്ദ്യത്തിന് കാരണമാകുമെന്നും വിലയിരുത്തുന്നു. രൂപയുടെ ഇടിവും സ്വർണ വിലയിൽ കുതിപ്പുണ്ടാക്കി. വിവിധ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതും ഗുണമായി.
ഇന്നത്തെ വെളളിവില
സംസ്ഥാനത്തെ വെളളിവിലയിൽ ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഒരു ഗ്രാം വെളളിയുടെ വില 107 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |