മുംബയ്: തിരിച്ചടികളിൽ നിന്ന് ആഭ്യന്തര സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ചുകയറുന്നുണ്ടെങ്കിലും ഒമിക്രോൺ വ്യാപനം കനത്ത വെല്ലുവിളിയാണെന്ന് റിസർവ് ബാങ്കിന്റെ രണ്ടാം ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ട്. ഇന്ത്യൻ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി (ജി.എൻ.പി.എ) 2021 സെപ്തംബറിൽ 6.9 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (എൻ.എൻ.പി.എ) 2.3 ശതമാനത്തിലേക്കും മെച്ചപ്പെട്ടെന്നും 2022 സെപ്തംബറോടെ ജി.എൻ.പി.എ 8.1 ശതമാനത്തിലേക്ക് ഉയർന്നേക്കാമെന്നും റിപ്പോർട്ടിലുണ്ട്.
ഭൂസ്വത്ത് വാങ്ങാൻ പ്രവാസികൾ
മുൻകൂർ അനുമതി തേടേണ്ട
ഇന്ത്യയിൽ ഭൂസ്വത്ത് വാങ്ങാൻ പ്രവാസികളും വിദേശ പൗരത്വമുള്ള ഇന്ത്യക്കാരും (ഒ.സി.ഐ) റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി തേടേണ്ടതില്ല. എന്നാൽ കൃഷിഭൂമി, ഫാംഹൗസ്, തോട്ടങ്ങൾ എന്നിവ വാങ്ങുമ്പോൾ മുൻകൂർ അനുമതി ആവശ്യമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |