SignIn
Kerala Kaumudi Online
Thursday, 19 September 2024 12.43 AM IST

മേടപ്പുലരി ഓഫറുമായി ഇന്ത്യൻ ഓയിൽ

Increase Font Size Decrease Font Size Print Page
medam

കൊച്ചി: ഉപഭോക്താക്കൾക്ക് സമ്മാനങ്ങളുമായി ഇന്ത്യൻ ഓയിലിന്റെ മേടപ്പുലരി വില്പനമേളയ്ക്ക് തുടക്കമായി. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മേഖലകളിലെ 350 പമ്പുകളിലാണ് ഓഫർ.

200 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കും കുറഞ്ഞത് 500 രൂപയ്ക്ക് നിറയ്ക്കുന്ന നാലു ചക്രവാഹനങ്ങൾക്കും എസ്.എം.എസിലൂടെ മത്സരത്തിൽ പങ്കെടുക്കാം. അങ്കമാലി പൊങ്ങം സ്വാഗത് പമ്പിൽ ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം.വൈദ്യ വില്പനമേള ഉദ്ഘാടനം ചെയ്തു. മാർക്കറ്റിംഗ് ഡയറക്ടർ വി.സതീഷ്‌കുമാർ, എക്‌സിക്യുട്ടീവ് ഡയറക്ടറും സംസ്ഥാന തലവനുമായ വി.സി.അശോകൻ എന്നിവർ പങ്കെടുത്തു.

മൂന്നു ബജാജ് ക്യൂട്ട് റീഗോ കാറുകൾ, 17 ഇലക്ട്രിക് ഓപ്റ്റിമ എച്ച്.എക്‌സ്. ഇ.വി., കോപ്പർ ജഗുകൾ, സ്‌മാർട്ട് വാച്ചുകൾ, 121 ബോട്ട് എയർ ഡ്രോപ്‌സ് എന്നിവ സമ്മാനങ്ങളിൽ ഉൾപ്പെടും. മേടപ്പുലരി മേള മേയ് 31 വരെ നീളും. ക്രിസ്‌മസ്, നവവത്സര പരിപാടിയിലെ വിജയികൾക്ക് കാറുകളും ബൈക്കുകളും ഉൾപ്പെടെ 557 സമ്മാനങ്ങൾ വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, IOC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.