SignIn
Kerala Kaumudi Online
Thursday, 19 September 2024 5.21 AM IST

കരുത്തുള്ള ടി.എം.ടി ബാറുകളുമായി പുൾകിറ്റ്

Increase Font Size Decrease Font Size Print Page
tmt

കൊച്ചി: തുരുമ്പിനെ പ്രതിരോധിക്കുന്ന കമ്പികൾ ദക്ഷിണേന്ത്യയിൽ ആദ്യം അവതരിപ്പിച്ച പുൾകിറ്റ് കൂടുതൽ കരുത്തുറ്റ 550ഡി ഗ്രേഡ് ടി.എം.ടി ബാറുകൾ വിപണിയിലിറക്കി.

കേരളത്തിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ ഉത്പന്നമാണിതെന്ന് പുഷ്പിത് സ്റ്റീൽസ് ഡയറക്ടർ ഗാർഗ് ഭരത് പറഞ്ഞു. ആന്ധ്രയിലെ കാളഹസ്തിയിലെ ഫാക്ടറിയിലാണ് ഉത്പാദനം. കേരളത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങളെ കടൽക്കാറ്റ്, ഈർപ്പം, ഉപ്പുവെള്ളം, ഭൂഗർഭ മണ്ണ്, വാതക ഉദ്‌വമനം തുടങ്ങിയവയിൽ നിന്ന് പ്രതിരോധിക്കുന്നതാണ് പുൾകിറ്റ് ടി.എം.ടി ബാറുകൾ. കേരളത്തിൽ പ്രതിമാസം 4,000 ടണ്ണാണ് വില്പന. തുരുമ്പ്, തീപിടിത്തം, ഭൂചലന ആഘാതം എന്നിവയെ പ്രതിരോധിക്കുന്നതാണ് കമ്പികൾ. അസിസ്റ്റന്റ് ജനറൽ മാനേജർ വിഷ്ണു മോഹൻ, കൊച്ചി ശാഖാ മാനേജർ ദീപ ജി.മേനോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, PULKIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.