റിയാദ്: ദീപാവലി റിലീസ് ആയി എത്തുന്ന രണ്ട് ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. അജയ് ദേവ്‌ഗൺ നായകനായ 'സിംഗം എഗെയ്ൻ', കാർത്തിക് ആര്യൻ നായകനായ 'ഭൂൽ ഭുലയ്യ 3' എന്നീ ചിത്രങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും സൗദിയിൽ പ്രദർശിപ്പിക്കില്ല.
മതസംഘർഷവും സ്വവർഗരതിയും പരാമർശിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത 'സിംഗം എഗെയ്ൻ' ചിത്രത്തിൽ ഹിന്ദു - മുസ്ലിം സംഘർഷം ചിത്രീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. 2014ൽ റിലീസ് ചെയ്ത 'സിംഗ് റിട്ടേൺസി'ന്റെ തുടർച്ചയാണ് 'സിംഗം എഗെയ്ൻ'. ചിത്രത്തിൽ രൺവീർ സിംഗ്, ദീപിക പദുക്കോൺ, അക്ഷയ് കുമാർ, കരീന കപൂർ എന്നിവരും അഭിനയിക്കുന്നുണ്ട്.
അനീസ് ബസ്‌മി സംവിധാനം ചെയ്ത 'ഭൂൽ ഭുലയ്യ 3' ചിത്രത്തിൽ നായകൻ കാർത്തിക് ആര്യന്റെ കഥാപാത്രം സ്വവർഗരതിയെക്കുറിച്ച് പരാമർശം നടത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് വിലക്ക് ഏർപ്പെടുത്തിയത്. മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ 'ഭൂൽ ഭുലയ്യ'യുടെ മൂന്നാം ഭാഗമാണ് ' ഭൂൽ ഭുലയ്യ 3'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |