അബുദാബി: യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം കൊയ്ത് പ്രവാസി മലയാളി. തിരുവനന്തപുരം സ്വദേശി താജുദ്ദീൻ കുഞ്ഞുവാണ് ബിഗ് ടിക്കറ്റ് സീരീസ് 274 നറുക്കെടുപ്പിലൂടെ 25 മില്യൺ ദിർഹമിന്റെ (57 കോടിയിലധികം രൂപ) ഗ്രാന്റ് പ്രൈസ് സ്വന്തമാക്കിയിരിക്കുന്നത്.
306638 നമ്പറിന്റെ ഭാഗ്യക്കുറി ഏപ്രിൽ 18നാണ് താജുദ്ദീൻ വാങ്ങിയത്. അബുദാബിയിൽ വെള്ളിയാഴ്‌ചയായിരുന്നു നറുക്കെടുപ്പ്. താജുദ്ദീന് പുറമെ അബ്ദുൾ മന്നൻ, അക്യുലിൻ വെറിറ്റ, മീന കോശി, സൈഫുദ്ദീൻ കൂനാരി എന്നിവരും വലിയ തുക വരുന്ന ക്യാഷ് പ്രൈസിന് അർഹരായി.
കഴിഞ്ഞ ഏപ്രിൽ ആദ്യവാരം നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 1.5 കോടി ദിർഹത്തിന്റെ (34 കോടിയിലേറെ രൂപ) ഭാഗ്യസമ്മാനം ലഭിച്ചിരുന്നു. ബിഗ് ടിക്കറ്റിന്റെ 273ാമത് സീരീസ് നറുക്കെടുപ്പിലാണ് ഒമാനിലെ സലാലയിൽ താമസിക്കുന്ന രാജേഷ് മുള്ളങ്കി വെള്ളിലപ്പുള്ളിത്തൊടി വാങ്ങിയ 375678 എന്ന നമ്പരിലെ ടിക്കറ്റിന് സമ്മാനം ലഭിച്ചത്. മാർച്ച് 14നാണ് രാജേഷ് ടിക്കറ്റ് വാങ്ങിയത്.
ഗ്രാൻഡ് പ്രൈസിന് പുറമേ മറ്റ് 10 പേർക്ക് 50000 ദിർഹത്തിന്റെ ബോണസ് പ്രൈസുകളും ലഭിച്ചിരുന്നു. പത്ത് സമ്മാനങ്ങളും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. 206082 എന്ന ടിക്കറ്റ് നമ്പരിലൂടെ സന്ദീപ് കൂലേരി, 276951 എന്ന ടിക്കറ്റ് നമ്പരിലൂടെ ജിൻസ് ജോൺ, അഫ്ര മസൂദി (119709), ധീരജ് പ്രഭാകരൻ (033604), ഷിജു ജേക്കബ് (125651), അബ്ദുള്ള വാഴവളപ്പിൽ (ടിക്കറ്റ് നമ്പർ 157116), ഹരീഷ് ചന്ദ്രശേഖരൻ (264261), മനോഹർ മമാനി (315811), അൻസാർ അലിയാർ മുസ്തഫ (257003), മുഹമ്മദ് ഇസ്മയിൽ (321353) എന്നിവരാണ് ബോണസ് പ്രൈസ് നേടിയ 10 പേർ. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ പ്രൊമോഷൻ നറുക്കെടുപ്പിലൂടെ യുഎഇ സ്വദേശിയായ അലി മുഷർബക് ആണ് മസെരാറ്റി ഗ്രെകെയ്ൽ സീരീസ് 14 സ്വന്തമാക്കിയത്. 018083 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |