വാഷിംഗ്ടൺ: കുപ്രസിദ്ധമായ അൽകട്രാസ് തടവറ വീണ്ടും തുറക്കാനും വിപുലീകരിക്കാനും ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാൻഫ്രാൻസിസ്കോ ബേയിലെ ചെറുദ്വീപാണ് അൽകട്രാസ്. ദ്വീപിന്റെ പേര് തന്നെയാണ് ഇവിടുത്തെ തടവറയ്ക്കും. ഒരിക്കലും ആർക്കും രക്ഷപ്പെടാനാകില്ലെന്ന വിശേഷണമുണ്ടായിരുന്ന ഇവിടം ലോകത്തെ ഏറ്റവും ഭയാനകമായ തടവറകളിൽ ഒന്നാണ്. തടവറയ്ക്ക് ചുറ്റും സ്രാവുകൾ വസിക്കുന്ന കൊടുംതണുപ്പോട് കൂടിയ കടലാണ്. ആദ്യം മിലിട്ടറി ജയിലായിരുന്ന ഇത് 1934 മുതൽ കൊടും കുറ്റവാളികൾക്കുള്ള ഫെഡറൽ ജയിലാക്കി മാറ്റുകയായിരുന്നു. 1963ൽ മ്യൂസിയമാക്കി മാറ്റുന്നതുവരെ അത് തുടർന്നു. അൽകട്രാസിനെ ആസ്പദമാക്കി നിരവധി സിനിമകളും പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |