ചെന്നെെ: നടി മീന ബിജെപിയിൽ ചേരുമെന്നും പാർട്ടിയിൽ സുപ്രാധന ചുമതലവഹിക്കുമെന്നും റിപ്പോർട്ട്. കഴിഞ്ഞദിവസം ഡൽഹിയിലെത്തി മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് നടിയുടെ ബിജെപി പ്രവേശനത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. തമിഴ്നാട്ടിലെ പല പ്രമുഖരും ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപറ്റി ചോദിച്ചപ്പോൾ പാർട്ടി സംസ്ഥാന പ്രസിഡന്റ് നെെനാർ നാഗേന്ദ്രൻ പറഞ്ഞത്.
തമിഴ്നാട്ടിലെ ബിജെപി ഭാരവാഹികളുടെ പട്ടിക ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. ഇതിൽ മീനയ്ക്കും നേരത്തെ ബിജെപിയിൽ ചേർന്ന ഖുശ്ബുവിനും സുപ്രധാന ചുമതലകൾ ലഭിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞദിവസം ഇതിനെക്കുറിച്ച് നെെനാർ നാഗേന്ദ്രനോട് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നൽകിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |