അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണത് ജനവാസ മേഖലയിലെന്ന് റിപ്പോർട്ട്. മേഘാനിനഗറിലാണ് തകർന്നുവീണത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും വന്നിട്ടില്ല.
അപകടം ജനവാസ മേഖലയിലായതിനാൽ ദുരന്തത്തിന്റെ വ്യാപ്തി പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് കറുത്ത പുക ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് കേന്ദ്ര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഉടൻ തന്നെ അഹമ്മദാബാദിലേക്ക് പുറപ്പെടും. 1.14ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ ബോയിംഗ് 787 -8 ഡ്രീംലെെനർ എന്ന ശ്രേണിയിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.
Very shocked to hear about the #AirIndia Ahmedabad-London flight incident near Ahmedabad airport. Praying for the safety of all passengers and crew. 🙏#PlaneCrash #Ahmedabad pic.twitter.com/pKRpJdBEYC
— Javed Rashid Khan (@javedrashidINC) June 12, 2025
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1800 5691 444 എന്ന പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |