ന്യൂഡൽഹി: ബിരേൻ സിംഗിന്റെ പിൻഗാമിയായി പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ചർച്ചകൾ നീളവെ മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണത്തിനും സാദ്ധ്യത തെളിയുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചില പേരുകൾ കണ്ടെത്തിയെങ്കിലും മണിപ്പൂർ എം.എൽ.എമാരുടെ പിന്തുണ ലഭിച്ചില്ലെന്നാണ് സൂചന. സംസ്ഥാനത്തിന്റെ ചുമതലയുള്ള സംബിത് പത്ര എം.എൽ.എമാരുമായി ചർച്ച തുടരുകയാണ്. പ്രധാനമന്ത്രി യു.എസിൽ നിന്ന് തിരിച്ചെത്തിയ ശേഷം തീരുമാനം അന്തിമമാക്കും.
അതിനിടെ സംസ്ഥാനത്ത് തത്‌ക്കാലം മൂന്നുമാസത്തെ രാഷ്‌ട്രപതി ഭരണത്തിന് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി കൂടിയായ ഗവർണർ അജയ് ഭല്ല ശുപാർശ ചെയ്‌തേക്കുമെന്നറിയുന്നു. അക്രമങ്ങളും മറ്റും വ്യാപിക്കുന്നത് തടയാൻ രാഷ്‌ട്രപതി ഭരണത്തിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. 23 വർഷം മുൻപാണ് ഏറ്റവും ഒടുവിൽ രാഷ്‌ട്രപതി ഭരണം വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |