
മുംബയ്: ചികിത്സയിലായിരുന്നു വിഖ്യാത നടൻ ധർമേന്ദ്ര (89) ആശുപത്രി വിട്ടു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഒക്‌ടോബർ 31 നായിരുന്നു നടനെ മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് വീട്ടിലേക്ക് മടങ്ങിയത്.
ധർമ്മേന്ദ്രയുടെ ചികിത്സ വീട്ടിൽ തുടരുമെന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോ. പ്രൊഫ. പ്രതിത് സാംദാനി പ്രതികരിച്ചു. 'രാവിലെ 7.30 ഓടെ ധർമ്മേന്ദ്രജി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. കുടുംബം അദ്ദേഹത്തിന് വീട്ടിൽ തന്നെ ചികിത്സ നൽകും'- അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
ധർമേന്ദ്രയെ ഡിസ്‌ചാർജ് ചെയ്‌തതായി അദ്ദേഹത്തിന്റെ കുടുംബവും പ്രസ്താവനയിലൂടെ അറിയിച്ചു. ഈ സമയത്ത് ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
ധർമേന്ദ്ര മരണപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങളിലടക്കം ഇന്നലെ വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ഹേമമാലിനിയും മക്കളും വാർത്ത നിഷേധിക്കുകയായിരുന്നു. അദ്ദേഹം സുഖംപ്രാപിച്ചുവരുന്നതായി ബന്ധുക്കൾ അറിയിക്കുകയും ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |