പനാജി: പ്രഥമ വനിതാ ജഡ്‌ജിയും കേരളത്തിലെ ആദ്യകാല സ്ത്രീവിമോചന വക്താക്കളിലൊരാളുമായ ജസ്റ്റിസ് അന്നാ ചാണ്ടിയുടെ സ്‌മരണ നിലനിർത്താനുള്ള പദ്ധതിക്കായി 10 ലക്ഷം രൂപ കേരള ഹൈക്കോടതിക്ക് നൽകി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള.
ഹൈക്കോടതിയിലെ ജുഡീഷ്യൽ അക്കാഡമിയുടെ തീരുമാനമനുസരിച്ച് ഈ തുക കൊണ്ട് അന്നാ ചാണ്ടിയുടെ സ്‌മരണ നിലനിർത്താനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. ഭരണഘടനയുടെയും പൗരന്റെ മൗലികാവകാശങ്ങളുടെയും നിലനിൽപ്പിന് വേണ്ടി നിലപാട് സ്വീകരിച്ചതിന്റെ പേരിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിക്കപ്പെട്ട ജസ്റ്റിസ് എച്ച്ആർ ഖന്നയുടെ സ്‌മരണ നിലനിർത്താനായി ഗോവയിലെ ബോംബെ ഹൈക്കോടതി ബെഞ്ചിന്റെ ബാർ അസോസിയേഷൻ, ഗോവിന്ദ് രാംനാഥ്കാരെ കോളേജ് ഓഫ് ലോ, മഡ്‌ഗാവ്, വി എം സാൽഗോക്കർ കോളേജ് ഓഫ് ലോ, പനാജി എന്നിവയ്ക്കും അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകി. ഗവർണറുടെ വിവേചനാധികാര ഫണ്ടിൽ നിന്നാണ് തുക നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |