SignIn
Kerala Kaumudi Online
Friday, 19 April 2024 6.47 AM IST

വി. നാഗ്‌ദാസ് കേന്ദ്ര ലളിതകലാ അക്കാഡമി ചെയർമാൻ

nagdas
വി. നാഗ്‌ദാസ്

ന്യൂഡൽഹി: പ്രമുഖ മലയാളി ഗ്രാഫിക്‌സ് ചിത്രകാരൻ പ്രൊഫ. വി. നാഗ്‌ദാസിനെ കേന്ദ്ര ലളിത കലാ അക്കാഡമി ചെയർമാനായി നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമനം. തിങ്കളാഴ്ച ചുമതലയേൽക്കും.

നാഗ‌്ദാസ് 1982ൽ തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽ നിന്ന് പെയിന്റിംഗിൽ ഡിപ്ലോമയും 1984ൽ വിശ്വഭാരതി യൂണിവേഴ്‌സിറ്റി ശാന്തിനികേതനിൽ നിന്ന് ഗ്രാഫിക് ആർട്‌സിൽ പോസ്റ്റ് ഡിപ്ലോമയും നേടി. കേന്ദ്ര ലളിതകലാ അക്കാഡമിയുടെ ദേശീയ അവാർഡ്, ഇന്റർനാഷണൽ പ്രിന്റ് ബിനാലെ അവാർഡ്, ഭാരത് ഭവൻ അവാർഡ്, എ.ഐ.എഫ്.എ.സി.എസ് അവാർഡ്, കേരള ലളിതകലാ അക്കാഡമിയുടെ ഗോൾഡ് മെഡൽ തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഛത്തീസ്ഗഢിലെ ഖൈരാഗഡിലുള്ള ഇന്ദിര കലാ സംഗീത് വിശ്വവിദ്യാലയയിൽ ഗ്രാഫിക്‌സ് വിഭാഗം തലവനായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, V NAGDAS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.