ബംഗളൂരു: കർണ്ണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും മുൻ എം.പിയുമായ ആർ. ധ്രുവനാരായൺ (61) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഇന്നലെ രാവിലെ മൈസൂരുവിലെ വസതിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഡ്രൈവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തുടങ്ങി നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്ക് വലിയ നഷ്ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർണ്ണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാർ നയിക്കുന്ന സംസ്ഥാന പ്രജാധ്വനി യാത്ര നിറുത്തിവച്ചു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |